മാള :എരവത്തൂർ ചിറയിലെ ഉല്ലാസകേന്ദ്രം, ഉമ്മൻചാണ്ടി പാർക്ക് ബെന്നി ബഹനാൻ എംപി, വി.ആർ. സുനിൽകുമാർ എംഎൽഎ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയതു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് രജനി മനോജ്, ജില്ലാ പഞ്ചായത്ത് അംഗം ശോഭനാ ഗോകുൽനാഥ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷിജി യാ ക്കോബ്, സണ്ണി കൂട്ടാല, ബിജി വിത്സൺ, പി.എസ്. സന്തോഷ്‌കുമാർ, സിൽവി സേവ്യർ, സേതുമോൻ ചിറ്റേത്ത്, റോസ്മി രാജു, പ്രിയാ ലിയോ എന്നിവർ പ്രസംഗിച്ചു.കുഴൂർ പഞ്ചായത്ത് 26 ലക്ഷം രൂപയും വി.ആർ. സുനിൽകുമാർ എംഎൽഎ 20 ലക്ഷം രൂപയും അനുവദിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്.പാർക്കിൽ ടേക്ക് എ ബ്രേക്ക്, കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള ജിം, പരിപാടികൾക്കായി സ്റ്റേജ്, ശൗചാ ലയസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
എരവത്തൂർ ചിറയിലെ ഉല്ലാസകേന്ദ്രം, ഉമ്മൻചാണ്ടി പാർക്ക് ബെന്നി ബഹനാൻ എംപി, വി.ആർ. സുനിൽകുമാർ എംഎൽഎ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയതു
