മാള :ചരിത്ര പ്രസിദ്ധമായ ഐരാണിക്കുളം മഹാദേവക്ഷേത്രത്തിലെ കാർത്തിക ഉത്സവം ആരംഭിച്ചു.രാവിലെ 7 ന് ശ്രീപാർവതി ദേവിയുടെ നീരാട്ട് നടന്നു. 9 നു ശീവേലിയിൽ തിരുവമ്പാടി ചന്ദ്രശേഖരൻ, പാമ്പാടി രാജൻ തുടങ്ങി 10 ഗജവീരന്മാർ അണിനിരന്നു. ചൊവ്വല്ലൂർ മോഹനൻ മേളം നയിച്ചു.വൈകിട്ട് 4 നു വെള്ളിത്തിരുത്തി ഉണ്ണിനായർ, നേതൃത്വം നൽകുന്ന പഞ്ചാരി മേളത്തോടെയുള്ള കാഴ്ച ശീവേലി. 6.30 നു ദേവസംഗമമായ കാർത്തിക ദീപ കാഴ്ച. തുടർന്ന്തി രുവാതിരക്കളി. രാത്രി 9.30 നു പ്രസിദ്ധമായ കാർത്തിക വിളക്ക്. പറക്കാടു തങ്കപ്പ മാരാർ, കലാമണ്ഡലം കുട്ടിനാരായണൻ, തുറവൂർ രാകേഷ് കമ്മത്തു തുടങ്ങിയവർ നയിക്കുന്ന പഞ്ചവാദ്യം.ജനുവരി 3ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
ഐരാണിക്കുളം കാർത്തിക മഹോത്സവം
