കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു. മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ച കുറച്ചുപേർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട് ചെയ്തത്.. പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം. വിഷബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇവരിൽ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചതായി റിപ്പോർട്ട് ചെയ്തത്
കുവൈത്തിൽ വിഷമദ്യം കഴിച് മരണം ;മലയാളികളും ഉണ്ടെന്ന് സൂചന
