കുമളി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽമാറ്റുരക്കാൻ ദേശീയ പഞ്ചഗുസ്തി താരം ലിയോ ഇ മാത്യുവും . കുമളി പഞ്ചായത്തിലെ 15ാം വാർഡായ കൊളുത്തുപാലത്ത് എൻ ഡി എ സ്വതന്ത്ര സ്ഥാനാർത്ഥിയായി മെഴുകുതിരി ചിഹ്നത്തിലാണ് ലിയോ ജന വിധി തേടുന്നത്. നാഷണൽ മാസ്റ്റേഴ്സ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 2025ലെ ചാമ്പ്യനായ ലിയോ ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ മാറ്റുരക്കാനിറങ്ങുന്നത്. കായിക രംഗത്തെ ഒരു ദേശീയ താരം മത്സര രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരിക്കയാണ്. രാജ്യത്തെമിക്ക സംസ്ഥാനങ്ങളിലും യാത്ര പോയി അവിടുത്തെ പുരോഗതികൾ കാണുകയും ഹൃദ്യസ്തമാക്കുകയും ചെയ്തിട്ടുള്ള ലിയോക്ക് സ്വന്തം നാടിൻ്റെ വികസന പുരോഗതിയിലും കാഴ്ചപാടുകൾ ഉണ്ട്. തെരഞ്ഞെടുപ്പുകളിൽ കേൾക്കാറുള്ള പൊള്ളയായ പതിവ് വാഗ്ദാനങ്ങളൊന്നും ലിയോ വോട്ടർമാർക്ക് നൽകുന്നില്ല. നാടിന് വെളിച്ചമേകാനാണ് ചിഹ്നമായി മെഴുകുതിരി തെരഞ്ഞെടുത്തതെന്നു ലിയോ പറയുന്നു. മാറ്റത്തിനുള്ള അവസരമാണിതെന്നും വോട്ടിൻ്റെ മൂല്യം മനസ്സിലാക്കി വിവേകത്തേത്തോടെവോട്ടു വിനി യോഗിക്കണമെന്നും താരം തൻ്റെ പ്രസ്താവനയിൽ പറയുന്നു.
ദേശീയ പഞ്ചഗുസ്തി താരം ലിയോ. ഇ. മാത്യു മാറ്റുരക്കുന്നു
