ആനവണ്ടിയിലെ ഫീൽഡ് വർക്ക് കാര്യം

കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികൾക്ക് പഠനത്തിൻ്റെ ഭാഗമായ ഫീൽഡ് വിസിറ്റ് ഇത്തവണ ‘ആന വണ്ടിയിലെ’ ഫീൽഡ് വർക്ക് കാര്യം കൂടി ആണ്. കെ എസ് ആർ ടി സി ആവിഷ്കരിച്ച ചാർട്ടേഡ് സർവീസിൻ്റെ സാധ്യത മനസ്സിലാക്കിയ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സെമസ്റററിലെ ഫീൽഡ് സന്ദർശനങ്ങൾ കെ എസ് ആർ ടി സി ചാർട്ടേഡ് സർവീസ് വഴി നടത്താൻ തീരുമാനിച്ചത്. കുമളി കെ സ് അർ ടി സി ഡിപ്പോയിലെ ഉദ്യോഗസ്ഥർ പൂർണ പിന്തുണയും നിർദേശങ്ങളും നൽകി ഈ ഉദ്യമത്തെ കുട്ടികളിലേക്ക് എത്തിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള സന്നദ്ധ സംഘടനകൾ സന്ദർശിച്ച് അവിടത്തെ സോഷ്യൽ വർക്ക് പ്രവർത്തനങ്ങൾ പഠിക്കുക എന്ന ലക്ഷ്യത്തിൽ തുടർന്നും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ആണ് ഡിപ്പാർട്ട്മെൻ്റിൻ്റെ തീരുമാനം എന്ന് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജസ്റ്റിൻ പി ജെ , ഫീൽഡ് വർക്ക് കോർഡിനേറ്റർമാരായ ഡോ. ജോബി ബാബു, ശ്രീ.വിശാഖ് മോഹൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *