മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ സംഘടിപ്പിച്ചു

.കോഴിക്കോട്: ലോക സീനിയർ സിറ്റിസൺസ് ദിനത്തോട് അനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ ആസ്റ്റർ റെസ്‌പെക്ടിൻ്റെ സഹകരണത്തോടെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ സംഘടിപ്പിച്ചു. പ്രിയപെട്ടവരുടെ കരം പിടിച്ച് മുൻനിര മോഡലുകളെ അമ്പരപ്പിക്കും വിധം അവർ ചുവടു വെച്ച് നീങ്ങിയപ്പോൾ കാണികൾ ഹർഷാരവത്തോടെ വരവേറ്റു. പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനമില്ലാത്ത സമൂഹത്തെ വാർത്തെടുക്കുകയാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യംമെന്നും പൊതു ഇടങ്ങളിൽ മുതിർന്ന പൗരന്മാരെ ഇത്തരം രീതികളിലൂടെ മുൻനിരയിലെത്തിക്കുന്നത് അവരുടെ മാനസിക ശാരീരിക ആരോഗ്യത്തിന് കരുത്തെകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മിംസ് ഹോൾ ടൈം ഡയറക്ടർ ഡോ.പിഎം ഹംസ പറഞ്ഞു. മുതിർന്നവരെ തെരുവുകളിലും പൊതുഇടങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന സാമൂഹിക ചുറ്റുപാടിൽ ഇതിനെതിരെ ബോധവത്കരണം നടത്തേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. മുതിർന്ന പൗരന്മാരെ ബഹുമാനിക്കാനും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെ ആദരിക്കാനും വേണ്ടിയാണ് ആസ്റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ ആസ്റ്റർ റെസ്‌പെക്ട് എന്ന കമ്മ്യൂണിറ്റി രൂപീകരിച്ചതെന്നും പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നും ആസ്റ്റർ റെസ്‌പെക്ട് പ്രോഗ്രാം ഡയറക്ടർ ഡോ. നദീം റഹ്മാൻ പറഞ്ഞു. ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ് മുതിർന്ന പൗരന്മാർ. ഇവരെ മാറ്റി നിർത്താതെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ആസ്റ്റർ മിംസ് കൂടെ ഉണ്ടാവുമെന്നും സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു. നൂറോളം മുതിർന്ന പൗരന്മാർ പങ്കെടുത്ത ചടങ്ങിൽ സിഎംഎസ് ഡോ. അബ്രഹാം മാമൻ, ഡെപ്യൂട്ടി സിഎംഎസ് ഡോ.നൗഫൽ ബഷീർ, ഡോ. രമേശ് ഭാസി,ഡോ. പ്രീത രമേഷ്,ബ്രിജു മോഹൻ തുടങ്ങിയവർ പങ്കാളികളായി.ഫോട്ടോ അടിക്കുറിപ്പ്:ലോക സീനിയർ സിറ്റിസൺസ് ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോയിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *