കോഴിക്കോട് : ആധുനിക സമൂഹം ശ്രവണവൈകല്യമുള്ള സഹജീവികളോട് ഇടപഴകാനും ആശയ വിനിമയം നടത്താനും കഴിയാത്തവരായി നിലകൊള്ളുന്നതിന്റെ പ്രധാന കാരണം ആംഗ്യഭാഷ അറിയാത്തതാണെന്നും പുരോഗമന സമൂഹത്തിൽ ഇതിനൊരു മാറ്റം വരുത്താൻ സ്കൂൾ പഠനകാലത്ത് തന്നെ ആംഗ്യഭാഷ പഠിച്ചും പ്രയോഗിച്ചും കുട്ടികൾ വളരണമെന്നും അതിനായി ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും രാജ്യാന്തര ബധിര വാരാചരണത്തിനനുബന്ധിച്ച് AWH കോളേജിൽ സംഘടിപ്പിച്ച ദിനാചരണ സെമിനാർ സംസ്ഥാനസർക്കാരിനോട് ആവിശ്യപ്പെട്ടു.2020 – ദേശീയവിദ്യാഭ്യാസ നയത്തിൽ ആംഗ്യഭാഷയുടെ പ്രാധാന്യവും അത് പ്രചരിപ്പിക്കേണ്ടതിന്റെ ഊന്നി പറഞ്ഞിട്ടുണ്ട്. കൂടാതെ ആംഗ്യഭാഷ ഒരു കേന്ദ്രസർക്കാർ അംഗീകൃത ഭാഷയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ആംഗ്യഭാഷയുൾപ്പെടുത്തുന്നത് എന്തു കൊണ്ടും ഉചിതമാണെന്ന് സെമിനാർ അംഗീകരിച്ച പ്രമേയം ആവിശ്യപ്പെട്ടു. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശ്രീമതി ബദരിയ. എം (ഓഡിയോളജിസ്റ്റ്), ശ്രീ.മുഹമ്മദ് ബഷീർ, ഡോ.കെ.എം. മുസ്തഫ, ഡോ. ഐ.എം. ഇന്ദിര എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ദിനാചരണ പരിപാടി ഭിന്നശേഷി മേഖലയിലെ സംഘടനാ പ്രവർത്തകനും മോട്ടിവേറ്ററുമായ ശ്രീ. ഷദാബ് പി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് മുസ്തഫ, ശ്രീമതി സാഹിറ.ടി.കെ, ശ്രീമതി. സുഷ.പി., ശ്രീമതി. അനഘ എം എം .മുഹമ്മദ് മിഷാൻ എ ടി എന്നിവർ സംസാരിച്ചു.
ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
