കോവളം:നെഹ്‌റു സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.. ഗ്രന്ഥശാല മുതിർന്ന അംഗവും മുൻ വൈസ് പ്രസിഡന്റുമായ റൈഹാനത്തു ബീഗം പതാക ഉയർത്തി. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ വച്ച് ഗ്രന്ഥശാല പ്രസിഡന്റ് ജവഹർ ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡിന് അർഹയായ ബാലവേദി അംഗമായ കുമാരി അനികയെ ആദരിക്കുകയും ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി നവാസ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബാലവേദി യിലെ കുട്ടികൾ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.
