കോവളം : പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മദ്രസ പരിപാലന സമിതിയുടെ പ്രസിഡന്റ് അബ്ദുൽ റഹിം പതാക ഉയർത്തി. മദ്രസ ചീഫ് ഇമാം ഷാ സ്വാതന്ത്ര്യം ദിന സന്ദേശം നൽകി. ഷാഹുൽ പാറക്കൽ, നസീബ് പാച്ചല്ലൂർ, റാഷിദ് കുപ്പച്ചി വിളാകം, ഫൈസൽ അഞ്ചാംകല്ല് എന്നിവർ നേതൃത്വം നൽകി.

