കോവളം : തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡിന്റെ നേതൃത്വത്തിൽ പാച്ചല്ലൂർ കയർ സൊസൈറ്റി ഹാളിൽ വച്ച് ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേരയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉൽഘാടനം ചെയ്തു. തിരുവല്ലം എസ് ഐ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. തിരുവല്ലം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫിസർ വിനോദ്, റിട്ടേർഡ് എസ് ഐ ഷിബുനാഥു, ഡി ജയകുമാർ, വാഴാമുട്ടം രാധാകൃഷ്ണൻ, പ്രശാന്തൻ, വെള്ളാർ സാബു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.തിരുവനന്തപുരം നഗര സഭ തിരുവല്ലം സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ അനൂരൂപ് ചടങ്ങിന് സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡിന്റെ നേതൃത്വത്തിൽ പാച്ചല്ലൂർ കയർ സൊസൈറ്റി ഹാളിൽ വച്ച് ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു.
