കോട്ടയത്തു വൻ കവർച്ച

കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച .വയോധികയും മകളും താമസിക്കുന്ന വീട്ടിൽ നിന്ന് 50 പവനും പണവുമാണ് കവർന്നത് . അമ്പങ്കയതു വീട്ടിൽ അന്നമ്മ തോമസ് (84) മകൾ സ്നേഹ (54 )എന്നിവരാണ് താമസിക്കുന്നത് .സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിൻറെ വാതിൽ തകർത്തആണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ശാരീരിക ബുദ്ധിമുട്ട് ഉള്ള ആളാണ് അന്നമ്മ. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വസ്സ്ഥ്യം ഉണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ചു മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് .ഇരുപത്തിയൊന്നാം നമ്പർ കോട്ടേജിന്റെ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന് മോഷ്ടാവ് മുറിയിലെ സ്റ്റിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. തുടർന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചു.ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറുമണിക്ക് ഇടയിലാണ് മോഷണം നടന്നത് എന്നാണ് നിഗമനം .പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *