കോട്ടയം : 64 മത് കുറവിലങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ പെരുവയിൽ നടക്കും. പെരുവ ഗവൺമെൻ്റ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പെരുവ ഗവൺമെൻ്റ് ഗേൾസ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, പെരുവ ഗവൺമെൻ്റ് എൽ. പി സ്കൂൾ, പെരുവ സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് യാക്കോബായ സിറിയൻ ചർച്ച് ഹാൾ , സെൻമേരിസ് ഓർത്തഡോക്സ് കാത്തോലിക്കേറ്റ് സെൻ്റർ ചർച്ച് ഹാൾ എന്നി വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 5 വേദികളിലായി 110 സ്കൂളുകളിൽ നിന്നും 257 ഇനങ്ങളിലായി 4597 കൗമാര പ്രതിഭകൾ മാറ്റുരക്കും. നവംബർ 4 ന് രാവിലെ 9 .30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കലാമേളയുടെ ഉദ്ഘാടനം സംഗീത സംവിധായകനും വയലിനിസ്റ്റുമായ വിഷ്ണു പ്രശാന്ത് ഉദ്ഘാടനം നിർവഹിക്കും. 7 ന് നടക്കുന്ന സമാപന സമ്മേളനം വൈക്കം എം.എൽ.എ. സി.കെ. ആശ ഉദ്ഘാടനം നിർവഹിക്കും. 4 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ വാസുദേവൻ നായർ അധ്യക്ഷതവഹിക്കും. കുറവിലങ്ങാട് എ ഇ. ഒ.ജയചന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല, ടി.എസ് ശരത്, ജോൺസൺ കൊട്ടുകാപ്പിള്ളി, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ മിനി മത്തായി, കോമളവല്ലി രവീന്ദ്രൻ, അംബിക സുകുമാരൻ, ബെൽജി ഇമ്മാനുവൽ,എൻ ബി സ്മിത തുടങ്ങിയവർ പ്രസംഗിക്കും.കടുത്തുരുത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ഐ.സി. മണി. പ്രോഗ്രാം കൺവീനർ കെ ജെ സെബാസ്റ്റ്യൻ, ജോമി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *