​ഓണം ഖാദിമേള കളക്ടറേറ്റിൽ ആരംഭിച്ചു

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള കളക്ടറേറ്റിൽ തുടങ്ങി. കലംകാരി സാരികളോടൊപ്പം വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങളു ജില്ലയിലെ ഇരുപതോളം ഉൽപാദന യൂണിറ്റുകളിൽ നിന്നുള്ള തനതുൽപന്നങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഇവിടെ ലഭിക്കും. ഖാദി ഷർട്ട്, കൊട്ടാടി തോർത്ത്, ജൂട്ട് സിൽക്ക് സാരി, കുപ്പടം സാരി, കോട്ടൺ സാരി, ചുരിദാർ സെറ്റുകൾ, ബെഡ്ഷീറ്റ്, ഗ്രാമവ്യവസായ ഉല്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും മേളയിലുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേസിനൊപ്പമുള്ള സമ്മാനകൂപ്പണുകളോടൊപ്പം ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ ഡിസ്‌കൗണ്ടും ലഭിക്കും. സർക്കാർ/അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ‘എനിക്കും വേണം ഖാദി’ എന്ന ആശയത്തെ മുൻനിർത്തി നടത്തുന്ന മേള ബുധനാഴ്ച (ഓഗസ്റ്റ് 6) സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *