കോട്ടയം. ഓണാവധിക്ക് കുടുംബമായി നാട്ടിലെത്തിയ യു കെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയാണ്. പെരുന്നാൾ അമൃതവർഷിണിയിൽ ഗോപാലകൃഷ്ണന്റെ ശ്രീകലയുടെയും മകനാണ്. ഭാര്യ രശ്മി ,യോവിൽ എൻ എച്ച് എസ് ട്രസ്റ്റിലെ നഴ്‌സാണ്. മകൻ അമൻ.കഴിഞ്ഞദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടിൽ വച്ചായിരുന്നു അന്ത്യം .ഏറെ നാളായി യോവേലിൽ താമസിക്കുന്ന വിശാൽ പുതിയ ജോലി കിട്ടിയതിനെ തുടർന്ന് യുകെയിലെ തന്നെ ഷെഫീൽഡ് എന്ന സ്ഥലത്തേക്ക് മാറുന്നതിനുള്ള ഒരുക്കത്തിൽ ആയിരുന്നു .അതിനുമുമ്പായി നാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.സംസ്കാരം ഇന്ന് രാത്രി 9ന് കൊല്ലം പള്ളിക്കാവ് അമൃത പുരിയിൽ വെച്ച് നടത്തും
ഓണാവധിക്ക് നാട്ടിലെത്തിയ യു കെ മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.
