‘3 ഇന്‍ 1 സൂപ്പര്‍ അക്കൗണ്ട്’ അവതരിപ്പിച്ച് കോട്ടക് 811സേവ്, സ്‌പെന്‍ഡ്, ബോറോ & ഏണ്‍ ഇനിയെല്ലാം ഒരൊറ്റ അക്കൗണ്ടില്‍!സൂപ്പര്‍ മണിയുമായി ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ കോട്ടക് 811, ഉപഭോക്താക്കള്‍ക്കായി ‘3 ഇന്‍ 1 സൂപ്പര്‍ അക്കൗണ്ട്’ അവതരിപ്പിച്ചു. സേവിംഗ്സ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ്, സൂപ്പര്‍ മണിയുമായി ചേര്‍ന്ന് സുരക്ഷിത ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.’കോര്‍ ഇന്ത്യ’ എന്ന ലക്ഷ്യവുമായാണ് ഈ ഓഫര്‍ അവതരിപ്പിക്കുന്നത്. ലളിതവും ഡിജിറ്റല്‍-ഫസ്റ്റ് സ്വഭാവമുള്ള സാമ്പത്തിക സേവനങ്ങള്‍ ആഗ്രഹിക്കുന്ന സാധാരണ ഉപഭോക്താക്കള്‍ക്കായി. വിവിധ മേഖലകളിലെ ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് പണം നിയന്ത്രിക്കാന്‍ കൂടുതല്‍ സൗകര്യപ്രദവും പ്രായോഗികവുമായ മാര്‍ഗമാണ് ഇത്. സേവിംഗും, സ്പെന്‍ഡിംഗും, ബോറോയിംഗും എല്ലാം ഒരൊറ്റ അക്കൗണ്ടില്‍ ലഭ്യമാകുന്നതാണ്.പേപ്പര്‍വര്‍ക്കില്ലാതെ, ലളിതമായും സുരക്ഷിതമായും പണം കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ 3 ഇന്‍ 1 സൂപ്പര്‍ അക്കൗണ്ട് രൂപകല്‍പ്പന ചെയ്തതെന്ന് കോട്ടക് 811 തലവന്‍ മനീഷ് അഗര്‍വാള്‍ പറഞ്ഞു.3 ഇന്‍ 1 സൂപ്പര്‍ അക്കൗണ്ടിലൂടെ 1,000 മുതല്‍ ഫിക്സഡ് ഡെപോസിറ്റ് സേവനം ആരംഭിക്കാം, ഫിക്സഡ് ഡെപോസിറ്റില്‍ പലിശയ്ക്കൊപ്പം ക്യാഷ് ബാക്ക് ലഭ്യമാകും. യുപിഐ പേയ്മെന്റുകളില്‍ റിവാര്‍ഡുകള്‍ ലഭിക്കുന്നു. ഫിക്സഡ് ഡെപോസിറ്റിനനുസൃതമായി രേഖകള്‍ ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും.ഡിജിറ്റല്‍-ഫസ്റ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കോട്ടക് 811യും സൂപ്പര്‍.മണിയും സഹകരിക്കുന്നതെന്നും, വിശ്വസനീയമായ ബാങ്കിംഗും നവീന ഫിന്‍ടെക് സൗകര്യങ്ങളും ചേര്‍ത്ത് ക്രെഡിറ്റിനെ പേയ്‌മെന്റുകളെ പോലെ ലളിതമാക്കുകയാണ് ലക്ഷ്യമെന്നും സൂപ്പര്‍.മണി സ്ഥാപകന്‍ പ്രകാശ് സികാരിയ അഭിപ്രായപ്പെട്ടു.ഡിജിറ്റല്‍ സംവിധാനത്തോടെ, ക്രെഡിറ്റില്‍ ജാഗ്രത പുലര്‍ത്തുന്ന ഉപഭോക്താക്കള്‍ക്കായി ഇത് അനുയോജ്യമായ പരിഹാരമാണെന്നും, ലളിതമായി ആരംഭിക്കാനും, നിയന്ത്രണത്തോടൊപ്പം ആത്മവിശ്വാസത്തോടെ പണം കൈകാര്യം ചെയ്യാനും ഇത് സഹായിക്കുമെന്ന് കോട്ടക് 811 കോ-ഹെഡ് ജയ്കോട്ടക് കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ വിവരങ്ങള്‍ക്ക്: kotak811.com/3in1SuperAccount സന്ദര്‍ശിക്കുക അല്ലെങ്കില്‍ super.money ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.നിബന്ധനകള്‍ ബാധകം. ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കല്‍ ബാങ്കിന്റെ ഏകാധിപത്യാധികാരത്തില്‍ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *