കോതമംഗലം:പല്ലാരിമംഗലംപിടവൂർ മൈലാടുംപാറയിൽ പ്രവർത്തിക്കുന്ന ഫോർസ്റ്റാർ പാറമടയിൽ അന്യായമായി വിലവർധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ഡ്രൈവർമാർ രംഗത്ത്. ഡിവ (Diwa) എന്ന ഡ്രൈവർമാരുടെ സംഘടനയുടെ നേതൃത്വത്തിൽ ആണ് പണി മുടക്കി സമരം ചെയ്യുന്നത്. വില വർധനവിനെതിരെ സമരം ചെയ്ത Diwa (ഡിവ ) സംഘടനഭാരവാഹികൾക്ക് എതിരെയും ടിപ്പർ ഡ്രൈവർമാർക്കെതിരെയും നാട്ടുകാർക്കെതിരെയും പാറമട മുതലാളി കള്ള കേസ് കൊടുത്തിരിക്കുകയാണെന്ന് ഡിവ പ്രസിഡന്റ് അഷ്റഫ് കുഞ്ഞാമി പറഞ്ഞു. ഇത്തരത്തിൽ കള്ളക്കേസ് കൊടുത്ത് ഡ്രൈവർമാരെ അടിച്ചമർത്താം എന്നുള്ളത് പാറമട മുതലാളിമാരുടെ വ്യാമോഹം മാത്രമാണെന്ന് ഡിവ പ്രവർത്തകർ പറഞ്ഞു. പാറമട മുതലാളിമാരുടെ ഗുണ്ടായിസത്തിന് എതിരെ ജനാധിപത്യപരമായി പോരാടുന്ന DIWA സംഘടനയ്ക്കും ഡ്രൈവർമാർക്കും നാട്ടുകാരുടെ പിന്തുണ വേണമെന്നും ഡിവ പ്രസിഡന്റ് പറഞ്ഞു. സമരത്തിൽ നിരവധി ഡ്രൈവർമാർ പങ്കെടുത്തു.
പാറമടയിലെ അന്യായ വിലവർധനവിനെതിരെ ഡ്രൈവർമാർ സമരവുമായി രംഗത്ത്
