കോതമംഗലം: പല്ലാരിമംഗലം മടിയൂർ പഴമ്പിള്ളിൽ കുടുംബ സംഗമം നടത്തി. ചടങ്ങിൽ പഴമ്പിള്ളി കുടുംബം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റവും പ്രതിഭകളെ ആദരിക്കലും നടത്തി. സംഗമം മടിയൂർ ജുമാ മസ്ജിദ് ഇമാം മുജീബ് റഷാദി ഉദ്ഘാടനം ചെയ്തു. കെ എം സിദ്ധീഖ് ബാഖവി കുടുംബത്തിന് താക്കോൽ കൈമാറി. പി എം ഹസൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. പി എം മൈതീൻ കുട്ടി, പി എം ഹസൻ, പി എം അജാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി എം അനീഷ് (പ്രസിഡന്റ്), എം ഒ സലീം (സെക്രട്ടറി), കെ എം കബീർ (ട്രഷറർ).ക്യാപ്ഷൻ…. പഴമ്പിള്ളിൽ കുടുംബം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കെ എം സിദ്ധീഖ് ബാഖവി കുടുംബത്തിന് കൈമാറുന്നു
പഴമ്പിള്ളിൽ കുടുംബ സംഗമവും താക്കോൽ കൈമാറ്റവും നടത്തി
