കോതമംഗലം:വയോധികയെ കബളിപ്പിച്ച് മാല മോഷ്ടിച്ച് കടന്നയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. പശ്ചിമബംഗാൾ ബർദ്ധമാൻ മൻ്റേശ്വർ കുസുംഗ്രാം ഹസ്മത്ത് സേഖ് (28) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം പുതുപ്പാടി സ്വദേശിയായ വയോധിക വീടിൻ്റെ സിറ്റൗട്ടിൽ ഇരിക്കുന്ന സമയം ഇവരുടെ സമീപത്തെത്തിയ ഹസ്മത്ത് പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ പുറത്തേക്ക് ഇറക്കുകയായിരുന്നു. യുവാവ് കൈ ചൂണ്ടി കാണിക്കുന്നിടത്തേക്ക് ശ്രദ്ധതിരിച്ച ഇവരുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു . പോലീസിൽ പരാതി ലഭിച്ച ഉടനെ ജില്ലാ പോലീസ മേധാവി എം.ഹേമലത ഐ.പി.എസ് ൻ്റെ മേൽനോട്ടത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തി മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.സംഭവ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്ന പ്രതിയെ അവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ എസ്. ഐമാരായ ആൽബിൻ സണ്ണീ, എം.എസ് മനോജ്, സീനിയർ സി പി ഒ സുഭാഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വയോധികയെ കബളിപ്പിച്ച് മാല മോഷ്ടിച്ചയാൾ പിടിയിൽ
