റവന്യു ജില്ലാ കായിക മേളയിൽ വ്യക്തിഗത ചാമ്പ്യനായ മുഹമ്മദലി ജൗഹറിനെ അനുമോദിച്ചു

കോതമംഗലം:എറണാകുളം റവന്യൂ ജില്ലാ കായികമേളയിൽ വേഗ താരവും സീനിയർ വിഭാഗം ആൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യനുമായമുഹമ്മദലി ജൗഹറിനെ വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മാർ ബേസിൽ സ്കൂൾ കോച്ച് ഷിബി മാത്യു മൊമെന്റോ നൽകി. ചടങ്ങിൽ പ്രിൻസിപ്പൽ ഫാദർ പി ഒ പൗലോസ്, എച്ച് എം ബിന്ദു വർഗീസ്, മാനേജർ ബാബു കൈപ്പിള്ളിൽ, അധ്യാപകരായ ശിഖ പോൾ, അനിത ജേക്കബ്, സിജി സ്കറിയ, സി എ സോണി, ലിൻസി ജോസ്, നിയാസ് മൈതീൻ കിഴക്കേൽ, കെജെയു മേഖല പ്രസിഡന്റ്‌ ലെത്തീഫ് കുഞ്ചാട്ട്, വായനശാല പ്രസിഡന്റ്‌ കെ എ യൂസുഫ് പല്ലാരിമംഗലം എന്നിവർ സംസാരിച്ചു. പല്ലാരിമംഗലം കിഴക്കേൽ വീട്ടിൽ നിയാസ് മാഷിന്റെയും നിസാ മോളുടെയും മകനാണ് ജൗഹർ.ക്യാപ്ഷൻ…കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഹമ്മദലി ജൗഹറിന് മാർ ബേസിൽ സ്കൂൾ കോച്ച് ഷിബി മാത്യു മൊമെന്റോ നൽകി അനുമോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *