കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച് ആന്റണി ജോൺ എംഎൽഎ

കോതമംഗലം: കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച് ആന്റണി ജോൺ എം എൽ എ.കൊച്ചി – ധനുഷ്‌കോടി ദേശീയപാത(NH85) നവീകരണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അപകടങ്ങൾ പതിവാകുകയാണ്. നിരവധി മരണങ്ങളും, ഗുരുതരമായി പരിക്കേൽക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഈ സാഹചര്യത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ NHAI അടിയന്തര നടപടികൾ സ്വീകരിക്കണം,ദേശീയപാത നിർമ്മാണത്തിലെ അസ്ത്രീയത മൂലം നേര്യമംഗലം ടൗണിലും സമീപത്തുള്ള ജില്ലാ കൃഷി ഫാമിലുമടക്കം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വെള്ളകെട്ടുണ്ടാവുകയും വെള്ളം കുത്തി ഒഴുകിയതിന്റെ ഭാഗമായി കൃഷി ഫാമിലടക്കം വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത് . ടി സാഹചര്യത്തിൽ ഈ പ്രദേശത്തെ ദേശീയ പാത നിർമ്മാണത്തോടനുബന്ധിച്ചുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണം,കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ (മലയാറ്റൂർ, കോതമംഗലം, മൂന്നാർ ) സമയ ബന്ധിതമായിട്ടുള്ള ഉറപ്പുവരുത്തണം,സമഗ്ര പുനരധിവാസ പദ്ധതിയായി നടപ്പിലാക്കിയിട്ടുള്ള കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിൽ തേക്ക് മരങ്ങൾ മുറിച്ച് മാറ്റുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണം,വടാട്ടുപാറ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ ടി പുലിയെ കൂടുവെച്ച് പിടികൂടുന്നതിനാവശ്യമായ നടപടി വേഗത്തിലാക്കണം,ജില്ലയുടെ കിഴക്കൻ മേഖലകളിൽ രാസ ലഹരി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് എക്സൈസ്, പോലീസ് വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികൾ കൂടുതൽ കർശനമാക്കണം,ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങളിൽ രാത്രി കാലങ്ങളിൽ മോക്ഷണം പതിവായി ഉണ്ടാകുന്ന സാഹചര്യത്തിൽ പോലീസിന്റെ രാത്രി കാല പെട്രോളിംഗ് കൂടുതൽ ശക്തമാക്കണംതുടങ്ങിയ വിവിധ വിഷയങ്ങൾ ജില്ല വികസന സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

Leave a Reply

Your email address will not be published. Required fields are marked *