₹10 .99 ലക്ഷം മുതൽ ആരംഭിക്കുന്ന വിലയിൽ പുതിയ കിയ സെൽറ്റോസ്

കൊച്ചി: എസ്‌യുവി വിഭാഗത്തിൽ ശക്തമായ വരവറിയിച്ച് 10.99 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിൽ കിയ സെൽറ്റോസിന്റെ വിലകൾ പ്രഖ്യാപിച്ചു. 10.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ പ്രാരംഭ വില. 25,000 രൂപ ടോക്കൺ തുകയ്ക്ക് ഡിസംബർ 11 മുതൽ പുതിയ സെൽറ്റോസിനുള്ള ബുക്കിങ് ആരംഭിച്ചിരുന്നു, ജനുവരി പകുതി മുതൽ ഡെലിവറികൾ ആരംഭിക്കും. കിയയുടെ വലിയ എസ്‍യുവി ടെല്ലുറൈഡിന്റെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. പുതിയ ഡിസൈൻ, കൂടുതൽ ടെക്നോളജി, മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ (രണ്ട് പെട്രോൾ, ഒരു ഡീസൽ) എന്നിവയാണ് സവിശേഷതകൾ. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പൂർണ്ണമായും നവീകരിച്ചിട്ടുണ്ട്, എന്നാൽ നിലവിലുള്ള കിയ മോഡലുകളുമായി ചില സാമ്യങ്ങളുമുണ്ട്. കിയ സെൽറ്റോസിന്റെ ടോപ്പ്-സ്പെക്ക് മോഡലിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മെമ്മറി ഫംഗ്ഷനോടു കൂടിയ പവേർഡ് ഡ്രൈവർ സീറ്റ്, പിൻവശത്തെ സൺഷെയ്ഡുകൾ, ഡ്യുവൽ-ടോൺ ലെതറെറ്റ് അപ്ഹോൾസ്റ്ററി, 360-ഡിഗ്രി ക്യാമറ, 64-കളർ ആംബിയന്റ് ലൈറ്റിങ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഓടിഎ അപ്‌ഡേറ്റുകൾ, കണക്റ്റഡ് ടെക്, ലെവൽ 2 ADAS സ്യൂട്ട് എന്നിവ ലഭിക്കുന്നു. കൂടാതെ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി 6 എയർബാഗുകൾ, ഇഎസ്‌സി (ESC), ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഐസോഫിക്സ് (ISOFIX) ആങ്കറേജുകൾ, റിയർ ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *