കന്യാസ്ത്രീകളെ ജയിലിലടച്ചസംഭവം,ഭരണഘടനയോടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളി.ഐ എൻ എൽ

തിരു :കന്യാസ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ ഛത്തീസ്‌ഗഡിലെ ദുർഗ് റയിൽവേസ്റ്റേഷനിൽ ബജരംഗ്ദൾ പ്രവർത്തകർ വളഞ്ഞുവെച്ച് ആക്രമിക്കുകയും അന്യായമായി അറസ്റ്റുചെയ്തു ജയിലിലടക്കുകയും ചെയ്തസംഭവം രാജ്യത്തെ ഭരണഘടനയോടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നും അവർക്കെതിരെ അന്യായമായി കേസെടുത്തനടപടികൾ റദ്ദ്ചെയ്തു ജയിലിലുള്ള സംഘത്തെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ മത സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനും നിർദേശം അനുസരിച്ചു പോലീസിനെക്കൊണ്ട് കേസെടുപ്പിക്കാനും ബജറംഗ്ദള്ളിന് ആരാണ് അധികാരം നൽകിയതെന്നും ഇത്തരം ഭീകര സംഘടനകൾ നിരോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യ കരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ എൻ എൽ തിരുവനന്തപുരം മേഖലാ സ്പെഷ്യൽ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മേഖലാ പ്രസിഡന്റ്‌ ഹിദായത്ത് ബീമാപ്പള്ളി അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എം ബഷറുള്ള, സബീർ തൊളിക്കുഴി, സജീർ കല്ലമ്പലം, ബുഹാരി മന്നാനി, നസീർ തൊളിക്കോട്,പള്ളിക്കൽ നിസാർ, നജുമുന്നിസ,ഷാഹുൽ ഹമീദ് പരുത്തിക്കുഴി, സജീദ് പാലത്തിങ്കര, ബീമാപ്പള്ളി താജുദീൻ, വി എസ് സുമ, നാസർ കുരിശ്ശടി അജിത് കാച്ചാണി,അൻവർ ചല തുടങ്ങിയവർ സംസാരിച്ചു.*

Leave a Reply

Your email address will not be published. Required fields are marked *