തിരുവനന്തപുരം :സാമൂഹിക നീതിയുടെ ഉന്നത മാതൃകകളാണ് പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതെന്ന് കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു*. *ലഹരിയും സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രഖ്യാപനങ്ങളാണ് സമൂഹത്തിനുമുന്നിൽ പ്രവാചകൻ നടത്തിയത്*. *ഈ കാലഘട്ടത്ത് പ്രവാചക ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു*. *കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന നബിദിനാചരണത്തിന്റെ ഭാഗമായുള്ള നബിദിന സന്ദേശ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി*. *സഹനം ചാരിറ്റബിൾ ഫോറം സംസ്ഥാന സെക്രട്ടറി കെ ഫസിൽ നബിദിന സന്ദേശം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി*. *സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി* *നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ:ഫെബി വർഗീസ് ,എം.എ ജലീൽ, ഇമാം അഹമ്മദ് മൗലവി, എ ഷറഫുദ്ദീൻ, എ എൽ എം കാസിം, ബീമാപള്ളി സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു*
മുഹമ്മദ് നബിയുടേത് നീതിയുടെ ദർശനം;മന്ത്രി പി പ്രസാദ്
