കാട്ടാക്കട: നാടിന്റെ സ്നേഹാദരങ്ങളിൽ നിറഞ്ഞ സന്തോഷനിമിഷങ്ങൾക്കാണ് കാട്ടാക്കട ഇന്ന് സാക്ഷിയായത്. കാട്ടാക്കടയിലെ ജനഹൃദയങ്ങളിൽ ഇടം നേടിയ ട്രോൾ കാട്ടാക്കട മീഡിയയുടെ നേതൃത്വത്തിൽ, കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.കേരളത്തിന്റെ അഭിമാനമായ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ ആസ്പദമാക്കി ശ്രീ പ്രസാദ് അമ്പലത്തിൽ തയ്യാറാക്കിയ ഗാനരചനയും അതിലെ അഭിനയവും ശ്രദ്ധേയമായ സാഹചര്യത്തിലാണ് ഈ ആദരം. ഗാനരചന നടത്തിയ പ്രസാദിനെയും ഗാനം ആലപിച്ച ബ്രഹ്മിയയെയും നൃത്തച്ചുവടുകൾ അണിയിച്ചൊരുക്കിയ അഞ്ജന സച്ചിനേയും ട്രോൾ കാട്ടാക്കട മീഡിയ ടീം ആദരിച്ചു.എഴുത്തിനോടും വായനയോടും ഒരുപോലെ ആത്മാർത്ഥത പുലർത്തി, നാടിന്റെ വികസനത്തിനായി സമയം നോക്കാതെ പ്രവർത്തിക്കുന്ന കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ ജനപ്രിയ എംഎൽഎ ശ്രീ ഐ.ബി. സതീഷ് ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ പ്രോത്സാഹനവും അനുമോദനവും വാക്കുകളിൽ പറഞ്ഞ് തീർക്കാനാകാത്തതാണെന്ന് ആദരിക്കപ്പെട്ടവർ പ്രതികരിച്ചു.2021-ൽ തന്റെ ആദ്യ രചനയുടെ പ്രകാശനം ശ്രീ ഐ.ബി. സതീഷിന്റെ കൈകളിലൂടെ നടന്നത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരുന്നുവെന്നും, തുടർന്ന് എഴുത്തിന്റെ യാത്ര തുടർന്നുപോകാൻ അദ്ദേഹത്തിന്റെ സ്നേഹവും പിന്തുണയും നിർണായകമായിരുന്നുവെന്നും അവർ പറഞ്ഞു.“വളരുന്ന കേരളത്തിൽ… കേരളത്തിന്റെ അഭിമാനഗാനം പൊതുഗതാഗത ഗാനം… നമ്മുടെ ആനവണ്ടിയിൽ തുടരുന്ന എഴുത്ത് വണ്ടിയാത്ര…” എന്ന സന്ദേശവുമായി, എഴുത്തിന്റെയും സൃഷ്ടികളുടെയും യാത്ര തുടരുകയാണ്.ജീവിതയാത്രയിൽ ട്രോൾ കാട്ടാക്കട മീഡിയ ടീമും, ശ്രീ ഐ.ബി. സതീഷും എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്ന് ആദരിക്കപ്പെട്ടവർ കൂട്ടിച്ചേർത്തു.
ട്രോൾ കാട്ടാക്കട മീഡിയയുടെ നേതൃത്വത്തിൽ കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
