മാനസിക രോഗിയെ വെട്ടി പരിക്കേൽപ്പിച്ചു

കാട്ടാക്കട:മാനസിക രോഗിയെ വെട്ടി പരിക്കേൽപ്പിച്ചു മുളയങ്കോട് സ്വദേശിയായ അജികുമാർ (52) കഴിഞ്ഞ ഏകദേശം 15 വർഷമായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന വ്യക്തിയാണെന്ന് ബന്ധുക്കൾ അറിയിച്ചു.ഇന്ന് വൈകുന്നേരം ഏകദേശം 8.30 ഓടെ, സമീപവാസിയായ വിനീഷ് അജികുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്.വെട്ടൽ തടയാൻ ശ്രമിക്കുന്നതിനിടെ അജികുമാറിന്റെ വലത്തേ കൈയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചു.പരിക്കേറ്റ അജികുമാറിനെ ഉടൻ തന്നെ കാട്ടാക്കട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *