. കാസർകോഡ് .കുറ്റിക്കോൽ പുണ്യം കണ്ടെത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുണ്യം കണ്ടെത്തു സ്വദേശി സുരേന്ദ്രനാണ്(49) ഭാര്യയെ വെട്ടിയശേഷം തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ ഭാര്യ സിനിയേ കാസർകോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് വെട്ടിയ വിവരം സിനി തന്നെയാണ് അയൽവാസിയുടെ വീട്ടിലെത്തി അറിയിച്ചത്. തുടർന്ന് അയൽക്കാർ എത്തിയപ്പോഴേക്കും സുരേന്ദ്രൻ തൂങ്ങിമരിച്ചു .പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്
കാസർകോഡ് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
