കോഴിക്കോട്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനർ കാസർഗോഡ് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27)കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനാണ് അരവിന്ദ്.ബുധനാഴ്ച പുലർച്ചെ ഒന്നരമണിയോടെ നന്തിയിലെത്തിയപ്പോൾ എ സി ടെ തണുപ്പ് പോരാന്ന് പറഞ്ഞാണ് മർദ്ദിച്ചത്.തളിപ്പറമ്പിൽ നിന്ന് കയറിയ രണ്ടുപേരാണ് മർദ്ദിച്ചത് . കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
കാസർഗോഡ് നിന്ന് എറണാകുളത്തേക്ക് വന്ന് ടൂറിസ്റ്റ് ബസ്സിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി
