കടുത്തുരുത്തി: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി ‘സർഗം-2025’ സംസ്ഥാനതല കഥാരചനാ മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹമാകുന്ന ആദ്യ മൂന്ന് രചനകൾക്ക് 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാർഡ് ലഭിക്കും. 2500 രൂപ വീതം മൂന്നുപേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. മികച്ച രചനകൾ അയക്കുന്ന 40 പേർക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകൾ തപാൽ വഴിയോ കൂറിയർ വഴിയോ നേരിട്ടോ 2025 സെപ്റ്റംബർ 23-ന് വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ,കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ, ട്രിഡ ബിൽഡിംഗ് രണ്ടാംനില, മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ ലഭ്യമാക്കണം.വിശദവിവരങ്ങൾ https://www.kudumbashree.org/sargam2025 വെബ്സൈറ്റിൽ ലഭിക്കും.
കുടുംബശ്രീ സർഗം 2025; സംസ്ഥാനതല ചെറുകഥാരചനാ മത്സരം
