കോട്ടയത്ത് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ വൻ കഞ്ചാവ് വേട്ട

കടുത്തുരുത്തി : ഓണ ത്തിനോട് അനുബന്ധിച്ചു വിൽപ്പന നടത്താൻ എത്തിച്ച 15 ലക്ഷത്തോളം വില വരുന്നു 15.200 കിലോ ഗ്രാം ഗഞ്ചാവ് കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വൈക്കം അപ്പാൻ ഞ്ചിറ റെയിൽവേ സ്റ്റേഷന് പുറകു വശംഉള്ള വീട്ടിൽ താമസിക്കുന്ന പ്രായപൂർത്തി ആകാത്ത കുട്ടി കഞ്ചാവ്കച്ചവടം നടത്തുന്നുണ്ട് എന്നറിഞ്ഞത് കോട്ടയം എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അജു ജോസഫ്, അരുൺ ലാൽ, ദീപക് സോമൻ, ശ്യാം ശശിധരൻ, എന്നിവർ നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഗഞ്ചാവ് പിടി കൂടിയത് . ഇന്നലെ ഗഞ്ചാവിന്റെ ഇടപാട് നടക്കാൻ സാദ്ധ്യതഉണ്ട്‌ എന്ന വിവരം ലഭിച്ചതിനെ തുടർന്നു സ്‌ക്വാഡ് ഇൻസ്‌പെക്ടർ രാജേഷ് പി.ജി സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെസിവിൽ എക്‌സൈസ് ഓഫീസർ മാരായ ശ്യാം ശശിധരൻ, അജു ജോസഫ്. അരുൺലാൽ ,ദീപക് സോമൻ എന്നിവരെ വൈക്കം റെയിൽവേ സ്റ്റേഷൻ ഭാഗത്തു അയച്ചു ടി സംഘം അവിടെ എത്തി നീരിക്ഷണം നടത്തി തുടർന്നു അവിടെ കാത്തു നിന്നിരുന്ന സെപ്ഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടറായ രാജേഷ് പിജി യും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ C ദാസ്, ബൈജു മോൻ ,പ്രിവന്റീവ് ഓഫീസർ അഫ്സൽ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സബിത കെ വി, സിവിൽ എക്‌സൈസ് ആഫിസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവരടങ്ങിയ സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി ടി വീട്ടിൽ എത്തുകയും ടിയാന്റെ മുറി തുറന്നു പരിശോധിച്ചതിൽ കട്ടിലിന്റെ അടിയിൽ നിന്നും 2 ചാക്ക് കളിലായി ഒളിപ്പിച്ചു നിലയിൽ ആയിരുന്നു 15 കിലോയിലധികം ഗഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻകോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെയും അസി.എക്സൈസ് കമ്മീഷണറുടെയും നിർദ്ദേശത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ഓണത്തിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ ആണ് എക്സൈസ് സംഘം അതിവിദഗ്ധമായി അന്വേക്ഷണം നടത്തി ടി കേസ് കണ്ടെടുത്തത്. നിലവിൽ പല കേസുകളും ടിയാന്റെ പേരിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *