കർഷക ദിനത്തോടനുബന്ധിച്ച് കടുത്തുരുത്തി. ഞീഴൂർ, മുളക്കുളം ഗ്രാമ പഞ്ചായത്തുകളിൽ നടന്ന കർഷക ദിനാചരണം കടുത്തുരുത്തി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കടുത്തുരുത്തി: കർഷക ദിനത്തോടനുബന്ധിച്ച് കടുത്തുരുത്തി. ഞീഴൂർ, മുളക്കുളം ഗ്രാമ പഞ്ചായത്തുകളിൽ നടന്ന കർഷക ദിനാചരണം കടുത്തുരുത്തി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര, ക്വിസ് മത്സരം, ഡാൻസ്, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികളോടെയാണ് ദിനാചരണം ആഘോഷിച്ചത്. കടുത്തുരുത്തിയിൽ നടന്ന പരിപാടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോൺസൺ കൊട്ടുകപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി എലിസബത്ത്, കൃഷി ഓഫീസർ സിദ്ധാർത്ഥ് ആർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ തുടങ്ങിയവർ പ്രസംഗിച്ചു. ഞീഴൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു, ജോൺസൺ കോട്ടുകപ്പള്ളി, ജോസ് പുത്തൻകാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി.ദേവദാസ് , ഞീഴൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.ബി. വിനോദ് വാട്ടോത്ത്’, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ വർക്കി, കാപ്പുന്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടോം ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.,മുളക്കുളം ഗ്രാമപഞ്ചായത്തിൽ നടന്ന കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡൻറ് ടി കെ .വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി എസ് ശരത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കൈലാസനാഥ്, സുബിൻ മാത്യു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ആർ സജീവൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബാബു ജോൺ പുത്തൂക്കാട്ടിൽ, കൃഷി ഓഫീസർ സിദ്ധാർത്ഥ് ആർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ബിനോയ് വി.ആർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *