ആധാർ, പാൻ, വോട്ടർ ഐഡി കാർഡ് എന്നിവ പോലുള്ള രേഖകൾ കൈവശം വെക്കുന്നത് ഒരു വ്യക്തി ഇന്ത്യൻ പൗരനാണെന്നതിന് തെളിവല്ലെന്ന് ബോംബെ ഹൈക്കോടതി.. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയും വ്യാജരേഖകളുണ്ടാക്കി ഇന്ത്യൻ പൗരനാണെന്ന് അവകാശപ്പെടുകയും ചെയ്ത ബംഗ്ലാദേശി പൗരന്റെ ജാമ്യാഅപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. കഴിഞ്ഞ വർഷമാണ് ഇയാൾക്കെതിരെ താനെ പോലീസ് കേസെടുത്തത്.
ബീഹാറിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേ, ആധാർ പൗരത്വത്തിനുള്ള ഏക തെളിവായി കണക്കാക്കാനാവില്ല എന്നും, അത് സ്വതന്ത്രമായി പരിശോധിക്കപ്പെടേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബോംബെ ഹൈക്കോടതിയുടെ ഈ നിരീക്ഷണം.