വിഴിഞ്ഞം പ്രസ്ക്ലബ് സ്വാതന്ത്ര്യദിനാചരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തിൻ്റെ 79-ാമത് വാർഷിക സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വിഴിഞ്ഞം പ്രസ്ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാചരണ പരിപാടി സംഘടിപ്പിച്ചു. വിഴിഞ്ഞം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് അയൂബ് ഖാൻ ദേശീയപതാക ഉയർത്തി . വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിജയ പ്രദീപൻ , പ്രസ് ക്ലബ് വെെസ് പ്രസിഡൻ്റ് സിന്ധു രാജൻ, സെക്രട്ടറി ഷാജി മോൻ, ട്രഷറർ രാജേന്ദ്ര കുമാർ, അംഗങ്ങളായ സനൽ മന്നംനഗർ, അരുൺ, മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *