സ്വാതന്ത്ര്യദിനത്തിൽ79ഗായകരുടെ ദേശഭക്തിഗാനാലാപനം

തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷവും, അതിനോടനുബന്ധിച്ച് 79 ഗായകർ ഒരുമിച്ച് ‘സാരേ ജഹാം സേ അച്ഛാ ‘ എന്ന ദേശഭക്തിഗാനാലാപനവും മുൻ കെ.പി.സി.സി. പ്രസിഡണ്ടും, മുൻ എം.പി.യുമായ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ എ.എം.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. ഭാരത്ഭവൻ മെമ്പർ സെക്രട്ടറി ഡോ പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും, ചെയർമാൻ പനച്ചമൂട് ഷാജഹാൻ കൃതജ്ഞതയും പറഞ്ഞു. ഡോ: സുധാകരൻ, അഡ്വ. ഫസീഹ റഹീം, എം. എച്ച്. സുലൈമാൻ, സിന്ധു വാസുദേവൻ, വിനു ജോൺ സക്കറിയ, മോഹൻ പി., ജമീൽ യൂസഫ്, അട്ടക്കുളങ്ങര സുലൈമാൻ, പ്രഭാകരൻ ബി., എം. എസ്. ഗാലിഫ് ഗായകരായ സതീഷ് കുമാർ, അഞ്ജിത എസ്.എസ്., ശോഭാ കുമാർ, ഷീജ ചിറയിൻകീഴ്, അൻസിയ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന പരിപാടിയിൽ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പത്മ കഫേയിൽ നടന്ന ഗാന സായാഹ്നത്തിൽ മുപ്പതോളം ഗായകർ ദേശഭക്തിഗാനങ്ങൾ ഉൾപ്പെടെയുള്ള ഗാനങ്ങൾ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *