മൈലക്കര യു പി സ്കൂളിൽ 79-മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ആന്റണി പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.പി എസ് രാജേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കള്ളിക്കാട് ജംഗ്ഷൻ വരെ വർണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. ധീര ദേശാഭിമാനികളുടെ വേഷം അണിഞ്ഞും വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത വേഷങ്ങൾ അണിഞ്ഞും കുട്ടികൾ ദൃശ്യവിരുന്ന് ഒരുക്കി
