പീരുമേട്: പള്ളികുന്ന് സി.എസ്.ഐപള്ളിയിൽ അലിവ് പദ്ധത തുടങ്ങി. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അഫിൻ ആൽബർട്ട് ഉത്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ. ലിജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.സഭാംഗങ്ങളായനിർദ്ധനരോഗികൾ, ഭവനരഹിതർ, വിധവകൾ, ഭിന്നശേഷിക്കാർ, നിരാലംബർ എന്നിവരെ ചേർത്തുനിർത്തി സംരക്ഷിക്കുവാൻ സഭനടപ്പിലാക്കുന്ന സാധുജന സഹായമാണ് അലിവ്.നിർധനരോഗികൾക്ക് ധനസഹായം,കിടപ്പ് രേഗികൾക്ക് പ്രത്യേക കരുതൽ,തനിച്ച് താമസിക്കുന്ന വയോധികർക്ക് പ്രതിമാസ സഹായം,വിധവകൾ, അവിവാഹിതരായ സ്ത്രീകൾ, തനിച്ചുകഴിയുന്ന പുരുഷന്മാർ എന്നിവർക്ക് ഫെസ്റ്റിവൽ സഹായം,പഠനസഹായം , മരണം നടന്ന നിർദ്ധന കുടുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത്.
