കെ. ഡി. ഓ. ഇഫ്താർസംഗമം

കണിയാപുരം : കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ ( കെ. ഡി. ഓ. ) റാഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം മുൻമന്ത്രിയും, ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയുമായ എ. നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. കെ. ഡി. ഓ. ചെയർമാനും, ആർ.ജെ.ഡി. (മൈനോറിറ്റിസെൽ) ദേശീയ ജനറൽ സെക്രട്ടറിയുമായ നൗഷാദ് തോട്ടിൻകര അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശിവൻകുട്ടി സ്വാഗതവും, കൺവീനർ ആലുംമൂട് സഫർ കൃതജ്ഞതയും പറഞ്ഞു. മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള മുഖ്യാതിഥിയായി. മുൻ എം.എൽ.എ. എം. എ. വാഹിദ് ആമുഖപ്രഭാഷണവും, ഖിറാഅത്ത് കണിയാപുരം ബദറുദ്ദീൻ മൗലവിയും നിർവഹിച്ചു. കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും, ചലച്ചിത്രനടനുമായ പ്രേംകുമാർ പുരസ്കാര വിതരണം നടത്തി. സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻപ്രസിഡന്റും, അർജുന അവാർഡ് ജേതാവുമായ പത്മിനി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, വൈസ് പ്രസിഡന്റ് ഭുവന ചന്ദ്രൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം മാഹാണി ജസീം, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സലാം, പ്രേംനസീർ സുഹൃത് സമിതി വർക്കിംഗ് പ്രസിഡണ്ടും, ദേശീയ മലയാള വേദി പ്രോഗ്രാം കോർഡിനേറ്ററുമായ എം. എച്ച്. സുലൈമാൻ, ആർ.ജെ.ഡി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പനക്കോട് മോഹൻ, സുരേഷ് ചീരാണിക്കര, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം മധു മുല്ലശ്ശേരി, അണ്ടൂർക്കോണം പഞ്ചായത്ത് മുൻ അംഗങ്ങളായ പൊടിമോൻ അഷറഫ്, അണ്ടൂർക്കോണം സുൽഫി, സാഹിത്യകാരനായ കണിയാപുരം സൈനുദ്ദീൻ, പ്രവാസി വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം, ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, സൈക്കോളജിക്കൽ കൗൺസിലർ ഡോ. കെ. പി. അഹമ്മദ് മൗലവി, കവി ചാന്നാങ്കര ജയപ്രകാശ്, ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, കെ. ഡി. ഓ. കോർഡിനേറ്റർമാരായ അഡ്വ. നിസാം, ബിജു അബ്ദുൽസലാം, മണ്ണിൽ അഷറഫ്, സജീർ മെൻസിറ്റി, നഹാസ് തോട്ടിൻകര, അഷറഫ് ചാന്നാങ്കര, ഷിറാസ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെ ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. വിശ്വാസികൾ ആത്മശുദ്ധീകരണത്തിന്റെ വ്രതം അനുഷ്ഠിക്കുന്ന പരിശുദ്ധ റമദാൻ മാസത്തിലെ ഇരുപത്തിയേഴാം രാവിൽ കണിയാപുരത്തിന്റെ വികസനത്തിനായി മുന്നില്‍ നിൽക്കുന്ന കെ.ഡി. ഓ. പ്രവർത്തകർ മതസൗഹാർദ്ദത്തിന് പ്രാധാന്യം നൽകി സംഘടിപ്പിച്ച ഇഫ്താർ കുടുംബ സംഗമത്തെ മാനവമൈത്രിയുടെ മാതൃകയായി പ്രമുഖർ വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *