കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നത് കാണാൻ അച്ഛന് പരോൾ അനുവദിച്ച് ഹൈകോടതി. വധശ്രമക്കേസിൽ തടവുശിക്ഷ നേരിടുന്ന പിതാവിന് അഞ്ച് ദിവസത്തെ പരോളാണ് ഹൈക്കോടതി അനുവദിച്ചത്. ഈ മാസം 11, 12 തീയതികളിലാണ് മകളുടെ എൻറോൾമെന്റ്. വെള്ളിയാഴ്ച മുതൽ 14 വരെയാണ് പിതാവിന് പരോൾ ലഭിച്ചത്.മലപ്പുറം സ്വദേശിയായ 50കാരനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഞ്ച് ദിവസത്തെ താത്കാലിക പരോൾ നൽകിയത്. ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യ വ്യവസ്ഥയിലുമാണ് പരോൾ അനുവദിച്ചത്.
മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നത് കാണാൻ അച്ഛന് പരോൾ അനുവദിച്ച് ഹൈകോടതി
