തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവ് ആരോപണം. പെരിങ്ങമലയില്‍ ഒമ്പതാം ക്ലാസുകാരി ചികിത്സാ പിഴവ് നേരിട്ടതായി പരാതി.ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ മാര്‍ച്ച് 28 നാണ് കുട്ടി ചികിത്സ തേടിയത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി കുടുംബം നേമം പൊലീസില്‍ പരാതി നല്‍കി. അതേസമയം ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കൈവിരലുകള്‍ മടക്കാനാകുന്നില്ലെന്നും ഇടത് കാലിന് ചലന ശേഷി നഷ്ടപ്പെട്ടുവെന്നുമാണ് പരാതി.
കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ്
