തിരുവനന്തപുരം: പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് തടയിടനൊരുങ്ങി സര്‍ക്കാര്‍. പണം കൈപ്പറ്റിയുള്ള റിവ്യൂകളും അവ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുന്നതും കുറ്റകരമാക്കാനാണ് സർക്കാരിന്റെ നീക്കം. സിനിമാനയത്തിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ പതിപ്പും നിയമവിരുദ്ധ പ്രദര്‍ശനങ്ങളും തടയാനും ശക്തമായ നടപടികള്‍ ഉണ്ടാകും.റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ റിവ്യൂ ബോംബിങ്ങിലൂടെ സിനിമകളെ തകര്‍ക്കലാണ് സമീപകാലത്ത് സിനിമാ വ്യവസായം നേരിടുന്ന വലിയ വെല്ലുവിളി. നിര്‍മ്മാതാക്കള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും വലിയ തലവേദന ഉണ്ടാക്കുന്ന റിവ്യൂ ബോംബിങ് അവസാനിപ്പിക്കുമെന്ന് കരട് സിനിമ നയത്തിൽ പറയുന്നു.
പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് തടയിടനൊരുങ്ങി സര്‍ക്കാര്‍
