കുളമുട്ടം അഷറഫ് ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

വിളപ്പിൽശാല: അബുദാബി എൻ ആർ ഐ വെൽഫെയർ കമ്മിറ്റി ജനറൽ സെക്രട്ടറിയും ഗൾഫിലെ പ്രവാസി സാഹിത്യകാരനും കേരള കൗമുദി റീഡേഴ്സ് ക്ലബ്ബ് യുഎഇ സ്ഥാപകനുമായ കുളമുട്ടം അഷറഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളെ ആദരിച്ചു. പടവൻകോട് പ്രസ്സ് സെന്ററിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി നിധിൻ അഷറഫ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ദേശീയ സമിതി സെക്രട്ടറിയുമായ കലാപ്രേമി ബഷീർ ബാബു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ ലുസിഹ അഷറഫ് പടവൻകോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം എ റഹീം എൻ ആർ ഐ വെൽഫെയർ കമ്മിറ്റി ജനറൽ സെക്രട്ടറി ശർമദ് ഖാൻ(ഷാർജ), വനിതാ വിഫാഗം കൺവീനർ ബിസ്മി (അബുദാബി),ഫൗണ്ടേഷൻ ജോയിൻ സെക്രട്ടറിനിധിയ (ദുബായ്),കേരള പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം മുഹമ്മദ് മാഹിൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ആസിഫ് സ്വാഗതവും ആലിഫ് നന്ദി രേഖപ്പെടുത്തി. ഖത്തറിൽ സാഹിത്യകാരനും കലാകാരനുമായിരുന്ന ഈസാക്കയുടെ പേരിൽ അമാനുള്ള വടക്കാക്കര എഴുതിയ “ഈസാക്ക ഒരു ഇതിഹാസം” എന്ന പുസ്തകം ഷാർജ എഡിക്ഷന്റെ ഉദ്ഘാടനം ശർമദ്കാൻ നിർവഹിച്ചു. തലസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ 5 കവിയരങ്ങും ചിത്രരചനമത്സരവും സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി നിധിൻ അഷറഫ് അറിയിച്ചു. ചെയർമാൻ ഡോക്ടർ സുധാകരൻ അലൈ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *