വൈറ്റിലയിൽ വീണ്ടും തീവിളയാട്ടം;നഗരമധ്യത്തിൽ ‘തീക്കൊള്ളി’യുമായി സാമൂഹ്യവിരുദ്ധർ! അധികൃതർ ഉറക്കത്തിലോ?

​കൊച്ചി: കൊച്ചി നഗരത്തിന്റെ ഹൃദയമിടിപ്പായ വൈറ്റില ഹബ്ബിൽ വീണ്ടും തീപിടുത്തം. വൈറ്റില മെട്രോ സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഇടയിലുള്ള കാടുപിടിച്ച ഭാഗത്താണ് ഇന്ന് വീണ്ടും സാമൂഹ്യവിരുദ്ധർ തീയിട്ടത്. ക്രിസ്മസിന് പിന്നാലെ പുതുവത്സര തിരക്കിലും നഗരം ശ്വാസം മുട്ടുമ്പോൾ, ആയിരക്കണക്കിന് യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിയാണ് ഈ ‘തീകളി’ തുടരുന്നത്.കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഒരു വൻ ദുരന്തം ഒഴിവായത്. അന്ന് ഫയർഫോഴ്സ് സമയത്തിന് എത്തിയതുകൊണ്ട് മാത്രം ആളപായമുണ്ടായില്ല. എന്നാൽ, ആ സംഭവത്തിൽ നിന്ന് അധികൃതർ ഒരു പാഠവും പഠിച്ചില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ ഈ രണ്ടാം വട്ടം തീപിടുത്തം.

Leave a Reply

Your email address will not be published. Required fields are marked *