മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് പൂർണമായും കത്തി നശിച്ചത്.വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉൾപ്പടെയെല്ലാം കത്തി നശിച്ചു.
ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ചു :മലപ്പുറത്ത് വീട് കത്തിനശിച്ചു..

അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.