എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ വെൽഫെയർ സവീസസ് എറണാ കുളം (സഹൃദയ) യുടെ വജ്ര ജൂബിലി വർഷ സമാപനം 25 ചൊവ്വാഴ്ച നടക്കും. കലൂർ റിന്യുവൽ സെന്ററിൽ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യും. വജ്രജൂബിലി സ്മാരകമായി നടപ്പാക്കുന്ന 60 ഭവനങ്ങളുടെ നിർമാണപദ്ധതിയുടെ ഉദ്‌ഘാടനവും സ്മരണിക പ്രകാശനവും അദ്ദേഹം നിർവഹിക്കും. ബിഷപ്പ് എമരിറ്റസ് മാർ തോമസ് ചക്യത്ത്, അതിരൂപതാ വികാരി ജനറൽ ഫാ. ആന്റോ ചേരാംതുരുത്തി, അഡ്വ. ജോബി മാത്യു, സിസ്റ്റർ ആലീസ് ലൂക്കോസ്, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ എന്നിവർ സംസാരിക്കും. സഹൃദയ സംഘാംഗങ്ങൾ, ഗ്രാമതല പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരുൾപ്പടെ ആയിരത്തി ഇരുനൂറോളം പേർ സംഗമത്തിൽ പങ്കെടുക്കും. ഗ്രാമതലത്തിൽ മികച്ച പ്രവർത്തനം നടത്തിയ സാമൂഹ്യപ്രവർ ത്തകരെ യോഗത്തിൽ ആദരിക്കും. പിന്നണി ഗായകൻ വിപിൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള മെഗാഷോ യും ഉണ്ടായിരിക്കുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി എന്നിവർ പത്രസമ്മേളന ത്തിൽ അറിയിച്ചു. അതിരൂപതയിലെ ഇടവകകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടിരുന്ന ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവർത്ത നങ്ങളെ ഏകോപിപ്പിക്കുന്നതിനായി വെൽഫെയർ സർവീസസ് എറണാകുളം രജിസ്റ്റർ ചെയ്യപ്പെട്ടത് 1965 ലായി രുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, പാരിസ്ഥിതിക മേ ഖലകളിൽ ജനകീയമായ മുന്നേറ്റങ്ങൾക്ക് സഹൃദയ നേതൃത്വം നൽകി. സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പശുവളർത്തൽ ഇന്ന് വളർന്ന് പി.ഡി. ഡി. പി. എന്ന പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ഭവനമില്ലാ ത്തവർക്കായി തൃക്കാക്കരയിൽ നടപ്പാക്കിയ കാർഡിനൽ നഗർ ഭവന പദ്ധതിയാണ് സർക്കാരിന്റെ ലക്ഷം വീട് പദ്ധതിക്ക് മാതൃകയായത്. വൈപ്പിൻ കരയിലും മറ്റ് ജലക്ഷാമമേഖലകളിലും നടപ്പാക്കിയ മഴവെള്ള സംഭരണ പദ്ധതി സർക്കാരിന്റെ വർഷ എന്ന പദ്ധതിക്കും മാതൃകയായി. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്ത നങ്ങൾക്കും ഊർജ്ജസംരക്ഷണമേഖലയിലെ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിൽ നിന്നും പുരസ്കാര വും ലഭിച്ചിട്ടുണ്ട്. ഇൻഷുറൻസ് പദ്ധതികളെ ജനകീയമാക്കിയതിനുള്ള അംഗീകാരവും ലഭിച്ചു. സുനാമി, ഓഖി ദുരന്തങ്ങളിലും മഹാപ്രളയകാലത്തും, കോവിഡ് കാലത്തും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളു മായി സജീവമായിരുന്ന സഹൃദയ വയനാട് ദുരന്തബാധിതർക്കായി നടപ്പാക്കുന്ന ഭവന പദ്ധതി പൂർത്തിയായി വരുന്നു. മാലിന്യസംസ്കരണ രംഗത്തും സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിലും കേന്ദ്ര, സംസ്ഥാന സർക്കാരുക ളുടെ അംഗീകൃത ഏജൻസിയായും സഹൃദയ പ്രവർത്തിക്കുന്നു. വനിതകൾക്കും ഭിന്നശേഷിക്കാർക്കും വയോ ജനങ്ങൾക്കുമായി അയ്യായിരത്തിലേറെ സ്വയം സഹായസംഘങ്ങൾ വഴി സ്വയം തൊഴിൽ പരിശീലനങ്ങളും സാമ്പത്തിക സാക്ഷരതാ കാമ്പയിനുകളും സംഘടിപ്പിക്കുന്നു. ന്യുറോ ഡൈവർജന്റ് ആയ വ്യക്തികൾക്കുള്ള ഐ.ടി. പരിശീലന പരിപാടികൾ വിപ്ലവകരമായ മാറ്റങ്ങളാണ് ഭിന്നശേഷിമേഖലയിൽ കൊണ്ടുവന്നത്. ജൂബി ലി വർഷത്തിൽ ഭവനരഹിതരായ 60 കുടുംബങ്ങൾക്ക് വീടുകൾ നൽകുന്നത് കൂടാതെ ഭിന്നശേഷിക്കാർക്കായി മൾട്ടി ഫെസിലിറ്റി സെന്ററും വൈകല്യങ്ങൾ നേരത്തെ കണ്ടുപിടിച്ച് ചികിത്സ നൽകാനാവുന്ന ഏർലി ഇന്റർ വെൻഷൻ സെന്ററും ആരംഭിക്കുന്നു. ജീസ് പി പോൾ മീഡിയ മാനേജർ (Please cover in Vaikom, Chalakudy, Cherthala editions also) 8943710720
Related Posts
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി ഖത്തറിലെ ബിസിനസ് നെറ്റ് വര്‍ക്കിന്റെ മാര്‍ഗദര്‍ശി: ഷഹീന് മുഹമ്മദ് ഷാഫി
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച, ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി ഖത്തറിലെ ബിസിനസ് നെറ്റ് വര്‍ക്കിന്റെ വഴികാട്ടിയാണെന്ന്…
പാലക്കാട് സ്വദേശിയായ 29 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.പാലക്കാട് സ്വദേശിയായ 29 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം അമിബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ്…
പെന്ഷന് പരിഷ്കരണത്തിനും മെഡിസെപ്പ് പദ്ധതി പരിഷ്കരണത്തിനും കമ്മീഷനെ നിയമിക്കണം-കെ. എസ്. എസ്. പി. എ
വൈക്കം : പെന്ഷന് പരിഷ്കരണത്തിന്റെ ഭാഗമായി ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നും കെ. എസ്. എസ്. പി. എ…
