ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 8 ന് ചിത്രം ആഗോള റിലീസായി എത്തും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം റിലീസ് ആയ നറുതിങ്കൾ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ബിബിൻ അശോകൻ ആണ്. ചിന്മയിയു സൂരജ് സന്തോഷം ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.
സാഹസം ഓഗസ്റ്റ് 8 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
