പ്രസവത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ഇവർ എന്നാണ് പുറത്ത് വരുന്ന വിവരം.അതേസമയം തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *