കുറവിലങ്ങാട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു

കടുത്തുരുത്തി: വിദ്യാരംഗം കലാസാഹിത്യവേദി കുറവിലങ്ങാട് ഉപജില്ലാ ഉദ്ഘാടനം കാണക്കാരി ഗവൺമെൻ്റ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ.മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. കാണക്കാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.അംബികാ സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുറവിലങ്ങാട് എഇഒ ശ്രീ.ജയചന്ദ്രൻ പിള്ള സാന്നിധ്യമായി . കാണക്കാരി പഞ്ചായത്ത് മെമ്പർ അനിൽകുമാർ വി.ജി, പിടിഎ പ്രസിഡൻ്റ് സി കെ ബിജു , കാണക്കാരി ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ ഷിനി നാസർ, കാണക്കാരി വി എച്ച് എസ് ഇ പ്രിൻസിപ്പൽ രജിത എ.ആർ , കാണക്കാരി ജി വി എച്ച് എസ് എസ് എച്ച്.എം ജാസ്മിൻ എച്ച്, എച്ച് എം ഫോറം സെക്രട്ടറി ബിജോയ് മാത്യൂ,പ്രകാശൻ,കുറവിലങ്ങാട് ബി പി സി സതീഷ് ജോസഫ് , സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ജോസഫ് എന്നിവർ സന്നിഹിതരായി. ജി എച്ച് എസ് എസ് കടുത്തുരുത്തി എച്ച്.എം ഡോ.യു ഷംല ശിൽപശാല നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *