കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കൽ കോടതി നാളേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനും പ്രതിഭാഗവും വിശദമായ വാദങ്ങൾ അവതരിപ്പിക്കേണ്ടതിനാലാണ് കോടതി കേസ് മാറ്റിയത് എന്നാണ് പുറത്ത് വരുന്ന വിവരം.അതേസമയം ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
ദീപക് ആത്മഹത്യ കേസ്: ജാമ്യാപേക്ഷ പരിഗണിക്കൽ കോടതി നാളേക്ക് മാറ്റി
