കഴക്കൂട്ടത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി കാജോൾ ഹുസൈനാണ് (21) മരിച്ചത്. ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയിലാണ് സംഭവം. പെയിന്റടിക്കാനായി കെട്ടിടത്തിന്റെ ചുമർ വാട്ടർഗൺ ഉപയോഗിച്ച് കഴുകുന്നതിനിടെ 110 കെവി വൈദ്യുത കമ്പിയിൽ തട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *