പ്രണയച്ചതിയൊരുക്കി 80 വയസ്സുകാരനെ കബളിപ്പിച്ച് സൈബർത്തട്ടിപ്പുകാർ കവർന്നത് 9 കോടി രൂപ. 2023 ഏപ്രിലിൽ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് തുടക്കം. ഫെയ്സ്ബുക്കിൽ കണ്ട ഷർവി എന്ന സ്ത്രീക്ക് ഇദ്ദേഹം ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു ഇരുവർക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടതുമില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഷർവിയുടെ അക്കൗണ്ടിൽ നിന്ന് ഇദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു, റിക്വസ്റ്റ് സ്വീകരിച്ചതിനു ശേഷം .ഇരുവരും പെട്ടെന്നുതന്നെ ചാറ്റിംഗ് ആരംഭിക്കുകയുംതുടർന്ന് ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തിരുന്നു, ചാറ്റിങ്ഫെ യ്സ്ബുക്കിൽ നിന്ന് വാട്സാപ്പിലേക്ക് മാറി. താൻ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും ഷർവി 80-കാരനോട് പറഞ്ഞു. തന്റെ കുട്ടികൾക്ക് സുഖമില്ലെന്ന് പറഞ്ഞ് അവർ ഇയാളോട് പണം ചോദിക്കാൻ തുടങ്ങി.ഷർവിയുടെ പരിചയക്കാരിയാണെന്നും പറഞ്ഞ് കവിത എന്ന സ്ത്രിയുംഇദ്ദേഹത്തിന് മെസ്സേജ് അയക്കാൻ തുടങ്ങി, താങ്കളുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്വയം പരിചയപ്പെടുത്തി. താമസിയാതെ, അവർ ഇദ്ദേഹത്തിന് അശ്ലീല സന്ദേശങ്ങൾ അയയ്ക്കാനും പണം ചോദിക്കാനും തുടങ്ങി.ഷർവിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ദിനാസ് എന്ന മറ്റൊരു സ്ത്രീയിൽ നിന്നും ഇദ്ദേഹത്തിന് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. ഷർവി മരിച്ചുവെന്നും ആശുപത്രി ബില്ലുകൾ അടയ്ക്കാൻ സഹായിക്കണം എന്നും പറഞ്ഞ് പണം ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് മെസ്സേജ് അയച്ചിരുന്നു..പല രീതിയിൽ ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പണം ഇവർ തട്ടിയെടുക്കുകയായിരുന്നു.
യുവതിയുമായി ‘ചാറ്റിങ് ‘;പ്രണയക്കണിയിലാക്കി 80കാരന്റെ 9 കോടി കവർന്നു
