സ്മൃതി സംഗമ സമ്മേളനവും ഇടുക്കി ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

പീരമേട് ഇന്ത്യൻ ദളിത് ഫെഡറേഷൻ സി കെ ടി യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലറ സുകുമാരൻ സ്മൃതി സംഗമം സമ്മേളനവും ഇടുക്കി ജില്ലാ കൺവെൻഷനും സംഘടിപ്പിച്ചുദളിത് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന കല്ലറ സുകുമാ ജന്മദിനവും പോൾ ചിറക്കാരോട് ചരമദിനവുമായ ഓഗസ്റ്റ് നാലിനാണ് സ്മൃതി സംഗമം സംഘടിപ്പിച്ചത് .പീരുമേട് എൻജിഒ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ പൊടിയൻ ആനിക്കൽ അധ്യക്ഷത വഹിച്ചു .ഐ .ഡി .എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി എ ദാമോദരൻ ഉദ്ഘാടനം ചെയ്തു. തൻ്റെ വംശത്തിൻ്റെ പുരോഗതിക്കായി കല്ലറ സുകുമാരൻ നടത്തിയ പ്രവർത്തനങ്ങൾക്കിടയിൽ സ്വന്തം നാട്ടിലെ വിഷയങ്ങളിലും ഇടപെട്ടിരുന്നുപീരുമേട് താലൂക്കിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി, പീരുമേട് താലൂക്ക് പൗരസമിതി രൂപീകരിച്ചു.പി സി ജോസഫ് കൺവീനർകല്ലറ സുകുമാരൻസെക്രട്ടറിഇവരുടെ നേതൃത്വത്തിൽ1973 ജൂൺ 12 ന് പൗര സമിതിയുടെ സമരം ആരംഭിച്ചു.20 വർഷത്തിലധികമായി താമസിക്കുന്നവർക്ക് പട്ടയം നൽകുകപീരുമേട് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുക,അഴുതപ്പാലം സഞ്ചാരത്തിന് തുറന്നുകൊടുക്കുക, മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുക തുടങ്ങിയ സമരങ്ങൾക്കും നേതൃത്വം നൽകുകയും അത് വിജയിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ പ്രാസംഗീകർ ഓർമിച്ചു.ഷാജി പാണ്ടിമാക്കൽ, ഗിന്നസ് സുനിൽ ജോസഫ്, ടി. അനിൽകുമാർ, സുനിൽകുമാർ ,വിജയൻ ചൂട്ടിപ്പാറ, ഓമന ശ്രീജ, ശരത് ചന്ദ്രൻ, അരുൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *